സുനിയുടെയും വിജീഷിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.

single-img
23 February 2017


കൊച്ചി: എറണാകുളം സിജെഎം കോടതിയില്‍ നിന്ന് പിടികൂടിയ യുവനടിയെ ആക്രമിച്ച കേസിലെ പ്രതികളായ പള്‍സര്‍ സുനിയുടെയും വിജീഷിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ച് ചോദ്യംചെയ്യുകയാണ്.

 

പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനേയും കൂട്ടാളി വിജീഷിനേയും നാടകീയമായാണ് പോലീസ് പിടികൂടിയത്.ഉച്ചയ്ക്ക് ഒന്നോടെയാണ് സുനിയുടെ കൂട്ടാളി വിജീഷും കോടതിയിൽ കീഴടങ്ങാൻ എത്തിയത്. ഇവർ കോടതിയിൽ കീഴടങ്ങുന്നത് ഒഴിവാക്കാൻ മഫ്തിയിൽ പോലീസിന്‍റെ സാന്നിധ്യവുമുണ്ടായിരുന്നു. എന്നാൽ പോലീസിന്‍റെ കണ്ണുവെട്ടിച്ച് സുനിയും വിജീഷും കോടതിക്കുള്ളിൽ കയറി. വിവരം അറിഞ്ഞ പോലീസുകാർ ഉടൻ‌ തന്നെ കൂടുതൽ സംഘത്തെ വിളിച്ചുവരുത്തി കോടതിക്കുള്ളിൽ നിന്നും പ്രതികളെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.

തമിഴ്നാട് രജിസ്ട്രേഷനിലുള്ള (TN-04 R 1496) ബൈക്കിൽ എത്തിയ സുനിയും വിജീഷും ഹെൽമറ്റ് ധരിച്ച് പോലീസിനെ കബളിപ്പിച്ചാണ് കോടതി മുറിക്കുള്ളിൽ കടന്നത്.