മംഗലാപുരം സിപിഐം ഏരിയ കമ്മിറ്റി ഓഫീസിന് തീയിട്ടു. പിണറായി വിജയന്‍ പങ്കെടുക്കുന്ന മതസൗഹാര്‍ദ റാലി നടക്കാനിരിക്കെയാണ് സംഭവം.

single-img
23 February 2017

മംഗലാപുരത്തെ സിപിഐം ഏരിയ കമ്മിറ്റി ഓഫീസിന് തീയിട്ടു. അക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ്സാണെന്ന് സി.പി.എം ആരോപിച്ചു. പിണറായി വിജയന്‍ പങ്കെടുക്കുന്ന മതസൗഹാര്‍ദ റാലി നടക്കാനിരിക്കെയാണ് അക്രമം നടന്നത്. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. ഉള്ളാള്‍ തെക്കോട്ട് സിറ്റിയിലുള്ള ഓഫീസിന്റെ വാതില്‍ തുറന്നാണ് അക്രമികള്‍ അകത്ത് കയറിയത്.

വിവരമറിഞ്ഞ് ഉള്ളാള്‍ പോലീസ് സ്ഥലത്തെത്തി. പരിശോധനക്ക്‌ശേഷം കേസെടുത്തു. ഓഫീസിലുണ്ടായിരുന്ന ഫയലുകളും അലമാരയുള്‍പ്പടെയുള്ള മറ്റു ഫര്‍ണിച്ചറുകളും കത്തി നശിച്ചു.

ഈ മാസം 25ന് നടക്കുന്ന മതസൗഹാര്‍ദ റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് സംഘപരിവാറുകാര്‍ പ്രഖ്യാപിച്ചിരുന്നു. പരിപാടി അലങ്കോലമാക്കാന്‍ നടക്കുന്ന ആര്‍.എസ്.എസ്സുകാര്‍ ജില്ലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുമെന്നും സിപിഐഎം ആരോപിച്ചു.