ഭൂമിക്കു പുറത്തും ജീവന്‍റെ തുടിപ്പുകളുണ്ടാകാം;ഏഴു ഗ്രഹങ്ങൾ വലംവയ്ക്കുന്ന നക്ഷത്രവുമായി പുതിയ സൗരയൂഥം; കണ്ടെത്തലുമായി നാസ.

single-img
23 February 2017

സൗരയൂഥത്തിനു സമാനമായി ഒരു നക്ഷത്രത്തെ വലം വയ്ക്കുന്ന ഏഴു ഗ്രഹങ്ങളെയാണ് നാസ കണ്ടെത്തിയത്. നാസയുടെ സ്പിറ്റസര്‍ ദൂരദര്‍ശിനിയാണ് സൗരയുഥത്തിനു സമാനമായ ഒരു നഷത്രത്തെ വലം വെയ്ക്കുന്ന ഗ്രഹങ്ങളെ കണ്‍മുന്നിലെത്തിച്ചത്. ഭൂമിയില്‍ നിന്ന് നാല്‍പതു പ്രകാശവര്ഷത്തിനിപ്പുറമാണ് ഈ സൗരയൂഥം.

 

 

 

വലിപ്പത്തിലുള്ള കുറവും തണുപ്പുമാണ് സൂര്യനെ അപേക്ഷിച്ച് ഈ നഷത്രത്തിന്റെ പ്രത്യേകത. സൂര്യന്റെ എട്ടു ശതമാനം മാത്രം വലിപ്പമുള്ള നക്ഷത്രത്തിന് 500 മില്ല്യണ്‍ വര്‍ഷം വയസുണ്ടെന്നാണ് കണക്ക്. അതായത് സൂര്യന്‍ മറഞ്ഞുപോയാലും ഈ നക്ഷത്രം കോടാനുകോടി വര്‍ഷം നിലനില്‍ക്കും.

 

 

ട്രാപിസ്റ്റ്് വണ്‍ എന്നു പേരിട്ടിരിക്കുന്ന നക്ഷത്രത്തിനു ചുറ്റും ഏഴു ഗ്രഹങ്ങളാണ് ഭ്രമണം ചെയ്യുന്നത്. ഇതില്‍ മൂന്നു ഗ്രഹങ്ങളില്‍ ജലാംശം ഉള്‍പ്പെടെ ജീവന്റെ വിദൂര സാധ്യതകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ ജീവന്‍ ഇല്ലെങ്കിലും പിന്നീട് അതുണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.