ജിയോയുടെ വെല്ലുവിളി നേരിടാൻ എയര്‍ടല്‍ രംഗത്ത്. ഇനി 100 രൂപക്ക് 10 ജിബി ഡാറ്റ.

single-img
23 February 2017

ജിയോ പുതിയ ഓഫര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സര്‍പ്രൈസ് ഓഫറുമായി എയര്‍ടല്‍ രംഗത്തെത്തി. പ്രതിമാസം 303 രൂപക്ക് 30 ജിബി എന്ന ജിയോയുടെ ഓഫറിന് 100 രൂപക്ക് 10 ജിബിയാണ്എയര്‍ടലിന്റെ വാഗ്ദാനം.

എയര്‍ടലിന്റെ ഈ പുതിയ ഓഫര്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാവും ലഭ്യമാവുക. പക്ഷേ ഇത് പുതിയ ഓഫര്‍ അല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്കും മാത്രമാണ് സര്‍പ്രൈസ് ഓഫര്‍ എന്നും എയര്‍ടെല്‍ പറയുന്നു.

ജിയോ സൗജന്യങ്ങള്‍ ഒഴിവാക്കി ഡാറ്റക്ക് മാത്രമെങ്കിലും പണമീടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേ സമയം ഫോണ്‍കോളുകള്‍ക്കും എസ്എംഎസുകളും സൗജന്യമായിതന്നെ തുടരും.
ഇപ്പോള്‍ നിലവിലുള്ള അംഗങ്ങള്‍ക്ക് 303 രൂപ മുടക്കിയാല്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫറില്‍ തുടരാനാവുക. മാര്‍ച്ച് 1 മുതല്‍ 31 വരെയുള്ള കാലയളവില്‍ 99 രൂപ മുടക്കിയാല്‍ ജിയോ പ്രൈം അംഗമാകാം.