കോഴിക്കോട് മിഠായിത്തെരുവിൽ വൻ തീപിടിത്തം:ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

single-img
22 February 2017


കോഴിക്കോട്∙ കോഴിക്കോട്ട് ഏറെ തിരക്കുള്ള മിഠായിത്തെരുവിൽ വൻ തീപിടിത്തം. മോഡേൺ ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽസിന്റെ മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. നാല് അഗ്നിശമനസേന യൂണിറ്റുകൾ തീയണയ്ക്കാൻ ശ്രമിക്കുകയാണ്. സ്ഥിതി ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീ പിടുത്തമുണ്ടായ മോഡേണ്‍ ടെക്‌സ്റ്റയില്‍സ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കടയിലെ ജനറേറ്ററിന്റെ ഗ്യാസ് ആണ് പൊട്ടിത്തെറിച്ചത്.