കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവം: പോലീസ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി.

single-img
22 February 2017

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭത്തില്‍ പോലീസ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സംഭവത്തെ കര്യക്ഷമതയോടെയാണ് നേരിട്ടതെന്നും അദ്ധേഹം പറഞ്ഞു. തിരുവന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ധഹം ഇക്കാര്യം അറിയിച്ചത്.

കൊടിയേരി ബാലകൃഷ്ണന്റെ മകനുനേരെ ഉണ്ടായ ആരോപണങ്ങള്‍ തള്ളിയ മുഖ്യമന്ത്രി നമ്മുടെ നാട്ടില്‍ ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന അവസ്ഥയാണല്ലോ എന്ന് പരിഹസിച്ചു. സംഭവവുമായി ബന്ധപ്പെട്ട പ്രധാന പ്രതികള്‍ ഒഴികെയുള്ളവരെയെല്ലാം പിടികൂടിയിട്ടുണ്ടെന്നും പ്രധാന പ്രതികളെകൂടി അറസ്റ്റ് ചെയ്ത ശേഷം വേണ്ട നടപടികള്‍ എടുക്കുമെന്നും അദ്ധേഹം അറിയിച്ചു.

വിജിലന്‍സിന് കിട്ടുന്ന പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിനെ സമീപിക്കണമെന്നും സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന ഹൈക്കോടതിയുടെ വിമര്‍ശനം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.