ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഡോക്ടർ രാമമൂർത്തിയ്ക്ക് മോചനം; വെടിവയ്പിൽ പരിക്കേറ്റിട്ടുള്ള ഡോക്ടറെ ഉടൻ നാട്ടിലെത്തിക്കുമെന്ന് സുഷമാ സ്വരാജ്

single-img
22 February 2017


ന്യൂഡൽഹി: ലിബിയയിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ഡോക്ടർ രാമമൂർത്തിയെ മോചിപ്പിച്ചു. ലെബിന്‍- ഇ- സിന ആശുപത്രിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഡോക്ടറെ തട്ടികൊണ്ടുപോയത്. വെടിവയ്പിൽ പരിക്കേറ്റിട്ടുള്ള ഡോ. രാമമൂര്‍ത്തി കൊസനാമം ഉള്‍പ്പെടെ ആറ് പേരെയാണ് മോചിപ്പിച്ചത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വെടിവയ്പിൽ പരിക്കേറ്റിട്ടുള്ള ഡോക്ടറെ ഉടൻ നാട്ടിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

ലെബിന്‍- ഇ- സിന ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് 2015 സെപ്റ്റംബര്‍ 8നാണ് ഡോ. രാമമൂര്‍ത്തിയെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. 1999 മുതല്‍ ലിബിയയില്‍ ജോലി ചെയ്തു വരികയായിരുന്നു ഡോ. രാമമൂര്‍ത്തി.