കളക്ടര്‍ ബ്രോ.. ആ പേര് പ്രശാന്തിന് മാത്രം കൊടുക്കുക. തന്നെ 'ജോസേട്ടാ' എന്ന് വിളിച്ചോളൂ;കോഴിക്കോട്ടെ പുതിയ ജില്ലാ കളക്ടര്‍ യു.വി ജോസ്. • ഇ വാർത്ത | evartha
Calicut, Kerala

കളക്ടര്‍ ബ്രോ.. ആ പേര് പ്രശാന്തിന് മാത്രം കൊടുക്കുക. തന്നെ ‘ജോസേട്ടാ’ എന്ന് വിളിച്ചോളൂ;കോഴിക്കോട്ടെ പുതിയ ജില്ലാ കളക്ടര്‍ യു.വി ജോസ്.


തന്നെ കളക്ടര്‍ബ്രോയെന്ന് വിളിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി കോഴിക്കോട്ടെ പുതിയ ജില്ലാ കളക്ടര്‍ യു.വി ജോസ്. മുന്‍ ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് ആരാധകരോടായാണ് യു.വി ജോസ് കളക്ടര്‍ കോഴിക്കോടെന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്.

കളക്ടര്‍ ബ്രോ.. ആ പേര് പ്രശാന്തിന് മാത്രം കൊടുക്കുക.
പകരം ആരോ പറഞ്ഞത് പോലെ ‘ജോസേട്ടാ’ എന്ന് വിളിച്ചോളൂ മറ്റെന്തെങ്കിലും നിങ്ങള്‍ക്ക് തോന്നിയാല്‍ അതുമാകാം എന്നുമാണ് യു.വി ജോസ് ആരാധകരോട് പങ്കുവെയ്ക്കുന്നത്.

ഞാനെന്നും കോഴിക്കോട്ടെ സാധാരണക്കാരുടെ കൂടെയുണ്ടാകുമെന്നും നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാന്‍ പോകൂ എന്നും പറഞ്ഞുകൊണ്ടാണ് യു.വി ജോസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നല്ലതാണേല്‍ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേല്‍ വലിച്ച് കീറി തേച്ചൊടിക്കും എന്ന മറ്റൊരു ഫെയിസ്ബുക്ക് സുഹൃത്തിന്റെ കമന്റിന് ഇതൊരു ഭയങ്കര വെല്ലുവിളിയാണെന്നും ഞാനീ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിക്കുന്നെന്നും കളക്ടര്‍ പറയുന്നു.

ഹൊ! എന്തൊക്കെ പോസ്റ്റിംങ്ങ് ആയിരുന്നു. ആദ്യം വായിച്ചപ്പോൾ ശരിക്കും പേടിച്ചു പോയി.നിങ്ങളുടെ സ്വന്തം ''കലക്ടർ ബ്രോ" യെ…

Posted by Collector Kozhikode on Tuesday, February 21, 2017