അതിഥികള്‍ 500 മാത്രം: വിവാഹ ധൂര്‍ത്തിന് നിയന്ത്രണവുമായി വിവാഹനിയമം.

single-img
22 February 2017

വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തികൊണ്ട് ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ പുതിയനിയമം. ചടങ്ങിന് ക്ഷണിക്കാവുന്ന അതിഥികളുടെ എണ്ണത്തിലും വിഭവങ്ങളുടെ എണ്ണത്തിലുമാണ് നിയന്ത്രണം. മകളുടെ വിവാഹത്തിന് 500 ഉം മകന്റെ വിവാഹത്തിന് 400 ഉം പേരെ മാത്രമേ ക്ഷണിക്കാവൂ. വിവാഹ നിശ്ചയമടക്കമുള്ള ചടങ്ങകള്‍ക്ക് 100 പേരെ പങ്കെടുപ്പിക്കാവുന്നതാണ്.
സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും, വ്യക്തികളും നടത്തുന്ന പരിപാടികള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സര്‍ക്കാര്‍ ചടങ്ങുകളില്‍ ഉച്ചഭാഷിണികളും പടക്കങ്ങളും ഉപയോഗിക്കുന്നതും തടഞ്ഞിട്ടുണ്ട്.
ക്ഷണകത്തുകള്‍ക്കൊപ്പം ഉണങ്ങിയ പഴങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ നല്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ചടങ്ങുകളില്‍ ഏഴ് സസ്യ-സസ്യേതര വിഭവങ്ങളും മറ്റ് രണ്ടു വിഭവങ്ങളും മാത്രമേ വിളമ്പാന്‍ പാടുള്ളൂ. ഇരുപതിലധികം വിഭവങ്ങള്‍ വിളമ്പുന്നത് കാശ്മീര്‍ വിവാങ്ങളില്‍ പതിവായിരുന്നു. ഇതിലൂടെ ഒരുപാട് ഭക്ഷണം പാഴാക്കി കളയുന്നെന്ന പരാതിയുമുണ്ടായിരുന്നു. വിഭവങ്ങളുടെ അമിത ഉപയോഗം തടയാനാണ് സര്‍ക്കാരിന്റെ ഈ ഉത്തരവ്. ഏപ്രല്‍ 1 മുതല്‍ പുതിയ ഉത്തരവ് നിലവില്‍ വരും.