പിങ്ക് പോലീസിന്റെ സദാചാര ഗുണ്ടായിസം:ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു

single-img
22 February 2017

തിരുവനന്തപുരത്തെ മ്യൂസിയം പരിസരത്ത് സംസാരിച്ചിരുന്ന സുഹൃത്തുക്കളായ യുവാവിനേയും യുവതിയേയും സദാചാരലംഘനമാരോപിച്ച് പിങ്ക് പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടു. തന്‍റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഡിജിപി തന്നെയണ് ഇക്കാര്യം അറിയിച്ചത്. നടക്കാൻ പാടില്ലാത്ത സംഭവമാണ് മ്യൂസിയം പരിസരത്ത് നടന്നത്. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

I am pained to learn the complaint (though I have not received), about some police personnel (Vanitha Police), who…

Posted by State Police Chief Kerala on Wednesday, February 22, 2017

തന്റെ സുഹൃത്തായ പെൺകുട്ടിയോടൊപ്പമിരിക്കുമ്പോൾ പിങ്ക് പോലീസ് തങ്ങളുടെ അടുത്തെത്തി അപമാനിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതിന്റെ വീഡിയോ എടവക്കോട് സ്വദേശിയായ വിഷ്ണു എസ് എസ് എന്ന യുവാവാണു ഫെയ്സ്ബുക്കിൽ അപ് ലോഡ് ചെയ്തത്.
തോളിൽ കയ്യിട്ട് സംസാരിച്ചുകൊണ്ടിരുന്നാൽ എങ്ങനെ അനാശാസ്യമാകുമെന്നും തങ്ങൾ ചെയ്ത തെറ്റെന്താണെന്ന് വിശദീകരിക്കണമെന്നും യുവാവും യുവതിയും തങ്ങളെ കസ്റ്റഡിയിലെടുക്കാൻ വന്ന വനിതാപോലീസുകാരോട് ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലായിരിക്കുകയാണു. ഈയടുത്ത കാലത്തായി പിങ്ക് പോലീസിന്റെ സദാചാരവേട്ടയ്ക്ക് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും ഇരകൾ തന്നെ പരസ്യമായി രംഗത്തു വരുന്ന സാഹചര്യം ഇതാദ്യമാണു.

കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയ തങ്ങളോട് വനിതാ പോലീസുകാർ മോശമായി പെരുമാറുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തതായി യുവതി ആരോപിക്കുന്നു. “എന്റെ മൊബൈൽ ഫോണവർ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഞാനെതിർത്തപ്പോൾ ‘എരണം കെട്ടവളെ’ന്നും ‘ബ്ലഡി റാസ്കൽ’ എന്നും മറ്റും വിളിച്ച് ഒരു വനിതാ പോലീസുകാരി എന്നെ അധിക്ഷേപിച്ചു”, യുവതി ഇ വാർത്തയൊടു പറഞ്ഞു.പരാതിയുമായി മുന്നോട്ടു പോയാൽ അനാശാസ്യവും വനിതാ പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതുമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ്സ് ചാർജ്ജ് ചെയ്യുമെന്നു പോലീസുകാർ ഭീഷണിപ്പെടുത്തിയതായി യുവതി ഇ വാർത്തയോട് പറഞ്ഞിരുന്നു.

https://www.facebook.com/100014370212588/videos/vb.100014370212588/182350708920602/?type=2&theater