നടിമാർക്ക് കർശന നിർദ്ദേശവുമായി “അമ്മ”; രാത്രിയായാലും പകലായാലും നടിമാര്‍ ഒറ്റയ്ക്ക് സഞ്ചരിയ്ക്കരുത്

single-img
22 February 2017


കൊച്ചി: കാറില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് നടിമാരുടെ സുരക്ഷ ശക്തമാക്കണമെന്ന് അമ്മയുടെ തീരുമാനം.രാത്രിയായാലും പകലായാലും നടിമാര്‍ ഒറ്റയ്ക്ക് സഞ്ചരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സംഘടനയിലേയ്ക്ക് ഡ്രൈവര്‍മാരേയും മറ്റു പ്രവര്‍ത്തകരേയും എടുക്കുമ്പോള്‍ കൃത്യമായ കര്‍ശന പരിശോധന നടത്തണമെന്നും പോലീസ് വെരിഫിക്കേഷനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തണമെന്നും അമ്മ ഫെഫ്കയുള്‍പ്പെടെയുള്ള സംഘടനകളോട് പറയും. നടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നടന്‍ സിദ്ധിഖിന്റെ ഹോട്ടലില്‍ നടന്ന യോഗത്തിലായിരുന്നു അമ്മയുടെ നിര്‍ദ്ദേശം.
സംഭവത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാസ്തവമില്ലാത്ത കാര്യങ്ങശളില്‍ അമ്മ പ്രതിഷേധം അറിയിച്ചു. പുറത്തു വരുന്ന പല വാര്‍ത്തകളും യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നാണ് അമ്മ വ്യക്തമാക്കി. നടിക്ക് നിയമസഹായം നല്‍കാനും സിനിമയില്‍ കൂടുതല്‍ അവസരങ്ങളൊരുക്കാനും തീരുമാനമായി. അന്വേഷണമിപ്പോള്‍ ശരിയായ ദിശയിലാണ് നടക്കുന്നതെന്നും പ്രതികളെ പിടിക്കാന്‍ വൈകിയാല്‍ അടുത്ത നടപടിയിലേയ്ക്ക് കടക്കാമെന്നുമാണ് അമ്മയുടെ തീരുമാനം.