പ്രായപൂർത്തിയാകാത്ത മകളെ അച്ഛനും കൂട്ടുകാരായ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നു പീഡിപ്പിക്കുന്നു:പരാതിയുമായി അങ്കമാലി സ്വദേശിനിയായ അമ്മ

single-img
22 February 2017

കൊച്ചി ∙ പതിനേഴുകാരിയായ മകളെ അച്ഛനും കൂട്ടുകാരായ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നു പീഡിപ്പിക്കുന്നതായി കാട്ടി അമ്മയുടെ പരാതി.കൊച്ചി ∙ പതിനേഴുകാരിയായ മകളെ അച്ഛനും കൂട്ടുകാരായ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നു പീഡിപ്പിക്കുകയാണെന്നു കാണിച്ചു അമ്മയുടെ പരാതി. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻപാകെയാണ് അങ്കമാലി തുറവൂർ സ്വദേശിനി പരാതി നൽകിയത്. ഇതേത്തുടർന്നു പെൺകുട്ടിയുടെ സുരക്ഷ അടിയന്തിരമായി ഏറ്റെടുക്കാൻ കമ്മിഷൻ ആക്ടിങ് ചെയർപഴ്സൻ പി.മോഹനദാസ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി.സംഭവത്തിൽ പോലീസുകാർ ഉൾപ്പെട്ടിട്ടുള്ളതിനാൽ സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാൻ ഡിജിപിയ്ക്കും നിർദ്ദേശം നൽകിയുട്ടുണ്ടെന്ന് പി.മോഹനദാസ് ഇ വാർത്തയോട് പറഞ്ഞു.
വർഷങ്ങളായി തന്നെ മൃഗീയമായി ഉപദ്രവിക്കുന്ന ഭർത്താവ് മകളെയും ഉപദ്രവിക്കുന്നതായി പരാതിയിൽ പറയുന്നു. ഭർത്താവിൽനിന്നു മകളെ വിട്ടുകിട്ടണമെന്നും അയാൾക്കെതിരെ കേസ് എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.കമ്മിഷൻ ആക്ടിങ് ചെയർപഴ്സന്റെ എറണാകുളത്തെ ക്യാംപ് ഓഫിസിലെത്തിയാണു പെൺകുട്ടിയുടെ അമ്മ പരാതി നൽകിയത്.