കേരളത്തിൽ വിജിലൻസ് രാജെന്ന ഹൈക്കോടതിയുടെ പരാമർശത്തിനു പിന്നാലെ വിചിത്രമായ അറിയിപ്പുമായി വിജിലന്‍സ്:വന്‍കിട പദ്ധതികള്‍ക്കെതിരായ പരാതി സ്വീകരിക്കില്ലെന്ന് വിജിലന്‍സിന്റെ നോട്ടീസ്.

single-img
22 February 2017


തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതോടെ വിചിത്രമായ അറിയിപ്പുമായി വിജിലന്‍സ്.വൻകിട അഴിമതി പരാതികൾ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി വിജിലൻസ് ആസ്ഥാനത്ത് നോട്ടീസ് പതിച്ചു.വിജിലൻസ് ‍ഡയറക്ടർ ജേക്കബ് തോമസിന്റെ നിർദേശത്തെത്തുടർന്നാണ് നടപടി.

വിവാദമായതോടെ നോട്ടീസ് ബോര്‍ഡില്‍ നിന്നും അത് നീക്കി.അതേസമയം, വിജിലൻസിന്റെ നീക്കത്തെ എതിർത്ത് പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നിട്ടുണ്ട്. അഴിമതിക്ക് വൻകിട–ചെറുകിടയെന്ന വേർത്തിരിവില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.