ജിഷ്ണുവിന്റെ മരണം;കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയില്ല;ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

single-img
21 February 2017


ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി വീണ്ടും നീട്ടി. രണ്ടുദിവസത്തേക്കാണ് കോടതി ജാമ്യം നീട്ടിയത്. ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നീട്ടി നല്‍കിയത്. കൃഷ്ണദാസിന്റെ ജാമ്യപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. വ്യാജവിവരങ്ങള്‍ നല്‍കിയാണ് കൃഷ്ണദാസ് ഇടക്കാല ജാമ്യം നേടിയതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കാത്തത് സര്‍ക്കാരിന് ഇന്ന് തിരിച്ചടിയായിട്ടുണ്ട്.

നേരത്തെ കേസിലെ പ്രതികളായ അഞ്ച് പേര്‍ക്കെതിരെയും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പി കൃഷ്ണദാസ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, പി.ആര്‍.ഒ മാരായ സഞ്ജിത് വിശ്വനാഥന്‍, വിപിന്‍ എന്നിവര്‍ക്കെതിരെയായിരുന്നു ലുക്ക് ഔട്ട് നോട്ടീസ്.