എല്ലാം പ്ലാന്‍ ചെയ്തത് പള്‍സര്‍ സുനി:ഒരു ‘വര്‍ക്ക്’ ഉണ്ടെന്ന് പറഞ്ഞാണ് കൂടെകൂട്ടിയതെന്നും പിടിയിലായ മണികണ്ഠന്റെ മൊഴി

single-img
21 February 2017

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ പള്‍സന്‍ സുനി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ പള്‍സന്‍ സുനിയെന്ന് പിടിയിലായ കൂട്ടുപ്രതി മണികണ്ഠന്‍.എല്ലാം പ്ലാൻ ചെയ്തത് സുനി ഒറ്റയ്ക്കാണെന്ന് മണികണ്ഠൻ പൊലീസിന് മൊഴിനൽകി. ഒരു ‘വർക്ക്’ ഉണ്ടെന്നു പറഞ്ഞാണ് കൂടെകൂട്ടിയത്. ആരെയോ തല്ലാനുള്ള ക്വട്ടേഷനാണെന്നാണ് താൻ കരുതിയതെന്നും മണികണ്ഠൻ വ്യക്തമാക്കി. സുനിക്കു പിന്നിൽ ആരാണെന്നു തനിക്കറിയില്ലെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.
നടിയെയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന് വാഹനത്തില്‍ കയറിയശേഷം മാത്രമാണ് അറിഞ്ഞത്. താന്‍ നടിയെ ഉപദ്രവിച്ചിട്ടില്ലെന്നും മണികണ്ഠന്‍ പറഞ്ഞു. കൃത്യത്തിനുശേഷം പണത്തെച്ചൊല്ലി താനും സുനിയും തമ്മില്‍ തര്‍ക്കമുണ്ടായതായും മണികണ്ഠന്‍ മൊഴി നല്‍കി. കേസിലെ മുഖ്യപ്രതികളിലൊരാളായ തമ്മനം സ്വദേശി മണികണ്ഠനെ കോയമ്പത്തൂരിനും പാലക്കാടിനും ഇടയ്ക്കുള്ള ഒളിയിടത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി.