പൃഥ്വിരാജും ഭാവനയും ഒന്നിക്കുന്ന റൊമാന്റിക് എന്റര്‍ടെയിനര്‍ : ‘ആദം’ ഉടന് ഷൂട്ടിങ്ങ് ആരംഭിയ്ക്കും‍.

single-img
21 February 2017

റോബിന്‍ഹുഡ് എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജും ഭാവനയും നരേനും ഒന്നിക്കുന്ന ‘ആദം’ ഉടന്‍. മാസ്റ്റേഴ്‌സിന്റെ തിരകഥാത്തായ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ആദത്തിനുണ്ട്.
ചിത്രത്തില്‍ ആദം ജോണ്‍ പോത്തന്‍ എന്ന പാലക്കാരന്‍ പ്ലാന്ററായാണ് പൃഥ്വി എത്തുന്നത്. സുഹൃത്തായ സിറിയക് എന്ന കഥാപാത്രത്തെയാണ് നരേന്‍ അവതരിപ്പിക്കുന്നത്.

ഒരു റൊമാന്റിക് എന്റര്‍ടെയിനറാണ്. കേരളത്തില്‍ ഷുട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷൂട്ടിങ് കോട്ടയം സിഎംഎസ് കോളേജിലായിരിക്കും. കേരളവും സ്‌ക്വാട്ട്‌ലന്റുമാണ് ലോക്കേഷനുകള്‍.
ശ്യാമ പ്രസാദിന്റെ ‘ഇവിടെ’യാണ് പൃഥ്വിരാജും ഭാവനയും അവസാനം ഒന്നിച്ചഭിനയിച്ചത്. മൈ സ്റ്റോറി, ടിയാന്‍ എന്നിവയാണ് ഷൂട്ടിങ് കഴിഞ്ഞ പൃഥ്വിരാജ് ചിത്രങ്ങള്‍. ലാല്‍ ജൂനിയറിന്റെ ഹണീബി2 ആണ് ഭാവനയുടെ അടുത്തതായി തീയറ്ററില്‍ എത്താനുള്ളത്. ഈ വര്‍ഷം തന്നെ ആദം തീയറ്ററുകളില്‍ എത്തും.