മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളുരു സന്ദര്‍ശനത്തിനു സംഘപരിവാർ ഭീഷണി;മുഖ്യമന്ത്രിയുടെ സന്ദർശന ദിനത്തിൽ വി.എച്ച്.പി-ബജ്റംഗദൾ ഹർത്താൽ

single-img
21 February 2017

മുഖ്യമന്ത്രി പിണറായി വിജയൻ

മംഗളുരുവിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ഫെബ്രുവരി 25ന് നടക്കുന്ന സാമുദായിക ഐക്യറാലിയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നതിനെതിരെ സംഘപരിവാർ സംഘടനകൾ.പിണറായി സന്ദര്‍ശിക്കുന്നതിനെ തുടര്‍ന്ന് വി.എച്ച്.പിയും ബജ്റംഗദളും ചേര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പിണറായി ദക്ഷിണ കന്നഡ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് വിഎച്ച്പി നേതാക്കള്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഈ ജില്ലയിലേക്കു കടക്കാനോ പരിപാടിയില്‍ പങ്കെടുക്കാനോ അനുവദിക്കില്ലെന്ന് വി.എച്ച്.പി നേതാവ് എം.ബി പുരനിക് അറിയിച്ചു.കേരളത്തിലെ സി.പി.ഐ.എം രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടാണ് എതിര്‍ക്കുന്നതെന്നുമാണ് പുരനിക് പറയുന്നത്.പിണറായിയെ സാമുദായിക ഐക്യറാലിയില്‍ ക്ഷണിച്ചതു തന്നെ സാമുദായിക അനൗക്യം പ്രോത്സാഹിപ്പിക്കാനാണെന്ന് പുരനിക് ആരോപിച്ചു