നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ അന്വേഷണ സംഘം ദിലീപിനെ ചോദ്യം ചെയ്തതായി സൂചന;സിനിമാ മേഖലയിലുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യും

single-img
21 February 2017


കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും.സംഭവത്തിൽ അന്വേഷണ സംഘം ദിലീപിനെ ചോദ്യം ചെയ്തതായി സൂചന. പൊലീസ് സംഘമാണ് എത്തിയതെന്ന് അറിയാതിരിക്കാൻ ഔദ്യോഗിക വാഹനങ്ങൾ പുറത്ത് നിറുത്തി നടന്നാണ് സംഘം വീട്ടിലെത്തിയതെന്നാണു ലഭ്യമായ വിവരം. ചോദ്യം ചെയ്യലിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് പുറത്തറിഞ്ഞിട്ടില്ല.എന്നാൽ ദിലീപുമായി അടുത്ത വൃത്തങ്ങൾ  വാർത്ത നിഷേധിച്ചിട്ടുണ്ട്.
പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ ഒരുമാസത്തെ ടെലിഫോണ്‍ രേഖകള്‍ പരിശോധിച്ചത് പ്രകാരമാണ് സിനിമാക്കാരെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. ആക്രമണം നടന്ന ദിവസത്തെ ഫോണ്‍ കോളുകള്‍ സംശയാസ്പദമാണെന്നും അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്.

അതിനിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പള്‍സര്‍ സുനിയുടെയും കൂട്ടാളിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. മാര്‍ച്ച് മൂന്നിലേക്കാണ് ഇവരുടെ ഹര്‍ജി പരിഗണിക്കാനായി കോടതി മാറ്റിവെച്ചത്. പള്‍സര്‍ സുനിയും വിജേഷും കീഴടങ്ങിയേക്കുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് എറണാകുളം, ആലുവ, പെരുന്പാവൂര്‍ കോടതി പരിസരങ്ങളില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.