മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സംഭവം: സിപിഎം പ്രാദേശിക നേതാവ് കീ​ഴ​ട​ങ്ങി

single-img
21 February 2017

പ്രതീകാത്മക ചിത്രം

കൊ​ച്ചി: മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ സി​പി​എം മുൻബ്രാഞ്ച് സെക്രട്ടറി കീ​ഴ​ട​ങ്ങി. വ​ല്ലാ​ർ​പാ​ടം പ​ന​ന്പു​കാ​ട് പു​ന്ന​ക്കാ​ട്ടി​ൽ ഷ​ഗി (43)യാ​ണ് തിങ്കളാഴ്ച രാ​ത്രി 11 ഓ​ടെ സെ​ൻ​ട്ര​ൽ സി​ഐ അ​ന​ന്ത​ലാ​ലി​നു മു​ന്പി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടാം തീ​യ​തി​യാ​ണ് വ​ല്ലാ​ർ​പാ​ട​ത്തെ എ​ൽ​പി സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ എ​ട്ടു വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ഇ​തേ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന മ​ക​നെ കൊ​ണ്ടു​വി​ടാ​ൻ സ്കൂ​ളി​ലേ​ക്ക് നേ​ര​ത്തെ​യെ​ത്താ​റു​ള്ള ഷ​ഗി മ​ക​ന് ഗെ​യിം ക​ളി​ക്കാ​ൻ മൊ​ബൈ​ൽ ന​ൽ​കി​യ ശേ​ഷം മ​റ്റു കു​ട്ടി​ക​ളൊ​ന്നും ഇ​ല്ലാ​ത്ത സ​മ​യ​ത്ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്.

കീഴടങ്ങിയ പ്രതിയെ രാ​ത്രി ത​ന്നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി. പ്രതിയെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മെ​ന്നും സെ​ൻ​ട്ര​ൽ സി​ഐ അ​റി​യി​ച്ചു. അറസ്റ്റ് ഒഴിവാക്കാൻ ഷ​ഗി നേരത്തെ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലൊ​യ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

പ്ര​തി​യാ​യ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​നെ പി​ടി​കൂ​ടു​ന്ന​ത് വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ വ​ല്ലാ​ർ​പാ​ട​ത്ത് റോ​ഡ് ഉ​പ​രോ​ധിച്ചിരുന്നു.ഉ​പ​രോ​ധ​ക്കാ​രെ നീ​ക്കാ​ൻ പോ​ലീ​സ് നടത്തിയ ലാ​ത്തി​ച്ചാ​ർ​ജി​ൽ ആ​റോളം പേർക്ക് പ​രി​ക്കേ​റ്റിരുന്നു