കുന്നംകുളത്ത് മധ്യവയസ്‌കന്‍ ഭാര്യയെ വെട്ടിക്കൊന്നു:സംശയത്തിന്റെ പേരിലാണു ഉറങ്ങിക്കിടന്ന ഭാര്യയെ കൊലപ്പെടുത്തിയത്

single-img
21 February 2017

കുന്നംകുളത്ത് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ജിഷ.

തൃശൂർ: കുന്നംകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ആയിക്കൽ പനങ്ങാട് വീട്ടിൽ നിഷ ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് പ്രദീപ് പോലീസിൽ കീഴടങ്ങി.

പുലര്‍ച്ചെ രണ്ടു മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ വച്ചാണ് പ്രതീഷ് ഭാര്യ നിഷയെ കൊലപ്പെടുത്തിയത്. നിഷയുടെ ശരീരത്തില്‍ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഇവരുടെ 13 വയസായ മകളും പ്രതീഷിന്റെ അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു.

സൗദിയിലായിരുന്ന പ്രതീഷ് മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്.ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.