ഉത്സവങ്ങള്‍ക്ക് വെടിക്കെട്ട് അനുമതി നിഷേധിച്ചു; തൃശൂരില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍.

single-img
21 February 2017

ഉത്സവങ്ങള്‍ക്ക് വെടിക്കെട്ട് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തൃശൂരില്‍ ഹര്‍ത്താല്‍.ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഈ മാസം 23 വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഫെബ്രുവരി 26ന് ജില്ലയില്‍ നിന്നുള്ള മൂന്നു മന്ത്രിമാരുടെ വീടിനുമുന്നില്‍ കുടില്‍ക്കെട്ടി രാപ്പകല്‍ സമരവും നടത്തുമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ഹര്‍ത്താലിന് ബിജെപിയും കോണ്‍ഗ്രസ്സും പിന്തുണ പ്രഖ്യാപിച്ചു.