ഗുണ്ടാവേട്ടയ്ക്കിറങ്ങാൻ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം; ഇന്റലിജന്‍സ് പട്ടികയിലുള്ള 2010 ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലടയ്ക്കും

single-img
20 February 2017

തി​രു​വ​ന​ന്ത​പു​രം: ക്വ​ട്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​വും കൊ​ല​പാ​ത​ക​ങ്ങ​ളും ഏ​റി​യ​തോ​ടെ ഗു​ണ്ടാ​വേ​ട്ട​യ്ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. . ഇന്റലിജന്‍സ് സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി. 2010 പേരുടെ പട്ടികയാണ് രഹസ്വാന്വേഷണ വിഭാഗം തയ്യാറാക്കിയത്. കാപ്പ ചുമത്തി കര്‍ശന നടപടിക്കാണ് നിര്‍ദേശം. 30 ദിവസത്തിനുള്ളില്‍ ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഒ​രോ ജി​ല്ല​യി​ലും പി​ടി​കൂ​ടേ​ണ്ട ഗു​ണ്ട​ക​ളു​ടെ പ​ട്ടി​ക​യും പോലീസ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ആലപ്പുഴയില്‍ 336, കണ്ണൂരില്‍ 305, തിരുവനന്തപുരത്ത് 236, എറണാകുളം സിറ്റിയില്‍ 85 എന്നിങ്ങനെയാണ് ഗുണ്ടകളുടെ എണ്ണം. ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താന്‍ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനവ്യാപകമായുള്ള ഗുണ്ടകള്‍ക്കെതിരായ നടപടിയില്‍ ഇന്റലിജന്‍സ് ഡിജിപിക്കാണ് മേല്‍നോട്ട ചുമതല.