റമദാന് വൈദ്യുതി ഉണ്ടെങ്കില്‍ ദീപാവലിക്കും നല്‍കണം:പ്രധാനമന്ത്രി വര്‍ഗീയധ്രുവീകരണം നടത്തുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

single-img
20 February 2017

യുപി തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം വിവാദത്തിൽ. റമദാന് വൈദ്യുതി ഉണ്ടെങ്കില്‍ ദീപാവലിക്കും നല്‍കണം, ഖബര്‍സ്ഥാന്‍ ഉണ്ടെങ്കില്‍ അതിനടുത്ത് ശ്മശാന ഭൂമിയും ഉണ്ടാകണം എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.പ്രധാനമന്ത്രി വര്‍ഗീയധ്രുവീകരണം നടത്തുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് സംസ്ഥാന സര്‍ക്കാര്‍ ഒരു മത വിഭാഗത്തിന് മാത്രമാണ് സൌകര്യങ്ങള്‍ ഒരുക്കുന്നതെന്ന ആരോപണമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്.സത്യപ്രതിജ്ഞാ ലംഘനമാണു പ്രധാനമന്ത്രി നടത്തിയതെന്ന് ആരോപിച്ചാണു കോണ്‍ഗ്രസ് പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.