ചിലർ തങ്ങളെ കുടുക്കിയതെന്ന് പൾസർ സുനി;മുന്‍കൂര്‍ ജാമ്യം തേടി സുനി ഹൈക്കോടതിയില്‍.

single-img
20 February 2017


കൊച്ചി: മലയാള സിനിമയിലെ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ പൾസർ സുനി അടക്കം മൂന്നു പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ചിലർ ചേർന്ന് തങ്ങളെ കുടുക്കിയതാണ്. അതിനാൽ നിരപരാധിത്വം തെളിക്കാൻ അവസരം നൽകണമെന്ന് ജാമ്യാപേക്ഷയിൽ പൾസർ സുനി അഭ്യർഥിച്ചു. മുഖ്യപ്രതി സുനില്‍ കുമാര്‍ ( പള്‍സര്‍ സുനി ), ബിജീഷ്, മണികണ്ഠന്‍ എന്നിവരാണ് അഭിഭാഷകര്‍ മുഖേനെ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

എട്ടോളം വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അഡ്വ. ഇ.സി. പൗലോസ് മുഖേനയാണ് ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചത്. പ്രതികൾ നേരിട്ടെത്തിയാണ് ജാമ്യാപേക്ഷ നൽകിയതെന്നു പൗലോസ് പറഞ്ഞു. ഫെബ്രുവരി 18ന് രാത്രിയാണ് പൾസർ സുനി അടക്കമുള്ളവർ എത്തിയത്. മൊബൈൽ ഫോണ്‍, പാസ്പോർട്ട് തുടങ്ങി രേഖകളും നൽകി. ഇവ കോടതിയെ ഏൽപ്പിച്ചുവെന്നും അഡ്വ. പൗലോസ് പറഞ്ഞു.