സൗദിയിൽ വിദേശികൾക്ക് കൈവശംവയ്ക്കാവുന്ന മൊബൈൽ സിമ്മുകൾക്ക് പരിധി ഏർപ്പെടുത്തി

single-img
20 February 2017

റിയാദ്: സൗദിയിൽ ഒരു വ്യക്തിക്ക് നിയമപരമായി ഉപയോഗിക്കാവുന്ന മൊബൈൽ സിമ്മുകളുടെ പരിധി ഏർപ്പെടുത്തി. സൗദി ടെലികോം അതോറിറ്റിയാണു സിമ്മുകളുടെ പരിധി ഏർപ്പെടുത്തിയത്. സിമ്മുകൾക്ക് പരിധി നിശ്ചയിച്ചുകൊണ്ടുള്ള ടെലികോം അതോറിറ്റിയുടെ തീരുമാനം, സൗദിയിൽ പ്രവർത്തിക്കുന്ന ടെലികമ്മൃൂണിക്കേഷൻ കമ്പനികൾ ഉടൻ തന്നെ നടപ്പാക്കിത്തുടങ്ങും.

വിദേശികൾക്ക് പരമാവധി രണ്ട് പ്രീപെയ്ഡ് സിമ്മുകളും, പോസ്റ്റ്‌ പെയ്ഡ് സിമ്മുകൾ പരമാവധി പത്തെണ്ണവും മാത്രമേ ഇനിമുതൽ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. സ്വദേശികൾക്ക് പരമാവധി പത്ത് പ്രീപെയ്ഡ് സിമ്മുകളും, 40 പോസ്റ്റ് പെയ്ഡ് സിമ്മുകളും കൈവശംവയ്ക്കാനാകും. എന്നാൽ ഈ നിർദേശം, പുതുതായി എടുക്കുന്ന സിമ്മുകൾക്ക് മാത്രമെ ബാധകമാവുകയുള്ളുവെന്നും ടെലികോം അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.