നടി ആക്രമിക്കപെട്ട സംഭവം; നടിയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാലോകം. കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് നടികര്‍ സംഘം

single-img
20 February 2017


നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ചതില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ സിനിമാലോകം. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും സിദ്ധാര്‍ഥും വിശാലുമാണ് ട്വിറ്ററിലൂടെ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
നടി അനുഭവിച്ച ദുരിതം കേട്ട് ഞെട്ടിയിരിക്കുകയാണ്. ഇതെല്ലാം മറികടക്കാനുള്ള ധൈര്യം അവള്‍ക്കുണ്ടാകട്ടെ. കുറ്റം ചെയ്തവര്‍ മുഴുവന്‍ പിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം-ഫര്‍ഹാന്‍ അക്തര്‍ ട്വീറ്റ് ചെയ്തു.

ധീര എന്നാണ് സാമന്ത നടിയെ വിശേഷിപ്പിച്ചത്. ഞാന്‍ എന്റെ ടൈംലൈന്‍ നിരന്തരം പരിശോധിച്ചകൊണ്ടിരിക്കും, നിങ്ങള്‍ സിനിമയില്‍ തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണെന്നും സാമന്ത ട്വിറ്ററില്‍ കുറിച്ചു.
നടിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നെന്ന് വിശാല്‍ പറഞ്ഞു. ഈ സംഭവത്തില്‍ മുഴുവന്‍ സിന്ിമാലോകവും നടിക്കൊപ്പമാണ്. ഒരു നടിക്ക് ഇങ്ങനൊരു അനുഭവമാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താവും. ഇക്കാര്യത്തില്‍ നടിക്കും താരസംഘടനയായ അമ്മക്കും എല്ലാവിധ പിന്തുണയും നല്‍കും.
കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തമിഴ് താരസംഘടനയായ നടികര്‍ സംഘം കോരളാ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.