സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി വി.എസ്;അഴിമതിക്ക് എതിരെ പ്രസംഗിക്കുന്നവർ‌ അധികാരത്തിൽ എത്തുമ്പോൾ ഒന്നും ചെയ്യുന്നില്ല

single-img
20 February 2017

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വീണ്ടും പരോക്ഷ വിമർശനവുമായി ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ.അഴിമതിക്ക് എതിരെ പ്രസംഗിക്കുന്നവർ‌ അധികാരത്തിൽ എത്തുന്പോൾ നടപടി എടുക്കാൻ മറക്കുകയാണെന്ന് വി.എസ് പറഞ്ഞു.ഇത് ചിലപ്പോൾ സാങ്കേതിക കാരണങ്ങൾ കൊണ്ടാവാമെന്നും തിരുവനന്തപുരത്ത് ലോ കോളേജിൽ ശിൽപശാല ഉദ്ഘാടനം ചെയ്യവെ വി.എസ് പറഞ്ഞു.
പാമോയിൽ, ടൈറ്റാനിയം അഴിമതി കേസുകളിൽ ഒന്നും തന്നെ ഗൗരവമായ നടപടികൾ ഉണ്ടാവുന്നില്ല. അഴിമതിക്കേസുകളിൽ ജനങ്ങൾക്ക് സ്വീകാര്യവും ബോദ്ധ്യവുമായ നടപടികളാണ് ഉണ്ടാവേണ്ടത്. അനധിക‌ൃൃതമായി സ്വത്ത് സന്പാദിക്കുന്നതും അഴിമതിയാണെന്നും വി.എസ് പറഞ്ഞു.