ശുചിമുറിയുടെ ഭിത്തിയിലും ജിഷ്ണുവിന്റെ വായിലും രക്തം കണ്ടു;ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.

single-img
18 February 2017


പാലക്കാട്: പാമ്പാടി നെഹ്‌റു കോളെജില്‍ ആത്മഹത്യ ചെയ്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയുടെ വെളിപ്പെടുത്തല്‍. ജിഷ്ണു മരിച്ച് കിടന്നിരുന്ന ശുചിമുറിയുടെ ഭിത്തിയിലും ജിഷ്ണുവിന്റെ വായിലും രക്തം കണ്ടിരുന്നതായാണ് സഹപാഠി വെളിപ്പെടുത്തല്‍. മരണത്തിന് രണ്ട് ദിവസത്തിന് ശേഷം ഇവിടെയത്തിയവരോട് സഹപാഠി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്.എന്നാല്‍ രക്തക്കറ ഇല്ലായിരുന്നു പോലീസ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്.

നേരത്തെ നെഹ്രു കോളജിന്റെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സിസിടിവി ക്യാമറകള്‍ക്കായി അന്വേഷണം തുടങ്ങിയിരുന്നു. ഇന്നലെ പോലീസ് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇത് ഒന്നാം പ്രതി നെഹ്രു കോളജ് മേധാവി പി. കൃഷണദാസ്, രണ്ടാം പ്രതി പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥ്, വൈസ് പ്രിന്‍സിപ്പല്‍ എല്‍.കെ. ശക്തിവേല്‍ അധ്യാപകരായ പ്രദീപന്‍, ദിവിന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.