സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നിട്ടില്ല;നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

single-img
18 February 2017

ന്യൂഡല്‍ഹി: കൊച്ചിയില്‍ പ്രമുഖ മലയാള നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ഇതില്‍ അതിയായ ഉത്കണ്ഠയുണ്ടെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നിട്ടില്ലെന്നും ചെന്നിത്തലയുടെ ഉപവാസം മറ്റുചില കാര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സിറ്റിറൂറല്‍ പൊലീസിന്റെ സംയുക്ത സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിയമപരവും ശാസ്ത്രീയവുമായ അന്വേഷണമാണ് നടക്കുന്നതെന്ന് ഡിജിപി വ്യക്തമാക്കി.