ഇടതു പക്ഷത്തു നിൽക്കുകയും വലതു പക്ഷത്തിനു സേവനം ചെയ്യുകയുമാണു ചിലർ;സിപിഐയെ വിമർശിച്ച് ഇ.പി. ജയരാജൻ

single-img
17 February 2017

കണ്ണൂർ: സിപിഐയെ വിർശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ ഇ.പി. ജയരാജൻ വീണ്ടും രംഗത്ത്. തോളിലിരുന്നു ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുത്. ഇടതു പക്ഷത്തു നിൽക്കുകയും വലതു പക്ഷത്തിനു സേവനം ചെയ്യുകയുമാണ് ചിലരെന്നും അദ്ദേഹം ആരോപിച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു സിപിഐക്കെതിരേ ജയരാജൻ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ഒരു കോളജിലെ സമരത്തെ ഗവണ്‍മെന്‍റ് വിരുദ്ധ കലാപമാക്കിമാറ്റി ആ സമരത്തിന് ഇടതുപക്ഷമുഖം നൽകുവാനുള്ള ശ്രമം അത്തരക്കാരുടെ രാഷ്ട്രീയ ജീർണതയാണെന്നും ജയരാജൻ കുറ്റപ്പെടുത്തുന്നു.കേരള ലോ അക്കാദമിക്ക് ഭൂമി നല്‍കിയതു ആരാണെന്നത് രഹസ്യമല്ല. അതിന് പ്രായശ്ചിത്തമായി എസ്.എഫ്.ഐയുടെ മെക്കിട്ട് കേറേണ്ടതില്ല. റവന്യൂ ഭൂമി പഠിച്ചെടുത്തു കെട്ടിടം പണിതു മേല്‍ വാടകയ്ക്ക് കൊടുത്ത് കച്ചവടം നടത്തുന്നവര്‍ നാട്ടിലുണ്ട്. അത്തരക്കാര്‍ക്കു പോലും നിയമ പരിരക്ഷ നല്‍കിയത് ആരാണെന്നു ഓര്‍ത്താല്‍ നല്ലതാണെന്നും ഇ.പി. ജയരാജന്‍ ഓര്‍മ്മിപ്പിക്കുന്നു.

എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും വർധിച്ച പിന്തുണയിലും വളർച്ചയിലും അസൂയപൂണ്ടവരുടെ ആക്രോശങ്ങളും അപവാദ പ്രചാരണവും കേരളീയ…

Posted by E.P Jayarajan on Thursday, February 16, 2017