റിപ്പോർട്ടർ ടിവി എംഡി എം.വി നികേഷ്കുമാറിനെതിരെ ചിക് കിംഗ്‌ ഉടമ എ.കെ മൻസൂർ നൽകിയ കേസ് കോടതി ചിലവു സഹിതം തള്ളി.

single-img
17 February 2017

റിപ്പോർട്ടർ ടിവി എംഡി എം.വി നികേഷ്കുമാറിനെതിരെ ചിക് കിംഗ്‌ ഉടമ എ.കെ മൻസൂർ നൽകിയ കേസ് കോടതി ചിലവു സഹിതം തള്ളി.എറണാകുളം പ്രിൻസിപ്പൽ സബ് കോടതിയാണ് മൻസൂർ ഉന്നയിച്ച സാമ്പത്തിക ആരോപണം തള്ളിയത്. നികേഷ്‌കുമാറിന് ചിലവു നല്കാൻ ആവശ്യപ്പെട്ടത്. ഒ. എസ് നമ്പർ 231/2014 എന്ന കേസാണ് ആരോപണം വ്യാജമായി ഉന്നയിച്ചതാണ് എന്ന് കണ്ട്‌ തള്ളിയത്.

നേരത്തെ ചിക്കിംഗ് ഫ്രൈഡ് ചിക്കൻ കമ്പനിയുടമ എ.കെ. മൻസൂർ ഒരേസമയം ഒന്നിലധികം പാസ്‌പോർട്ടുകൾ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കി നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. മൻസൂർ ഒന്നിലേറെ പാസ്പോർട്ടുകൾ ഉപയോഗിക്കുന്നുവെന്നാരോപിച്ച് ഡി.ജി.പിക്കു ലഭിച്ച പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഈ കേസ് റദ്ദാക്കാൻ മൻസൂർ നൽകിയ ഹർജിയിലാണ് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ്. കെ. നായർ സത്യവാങ്മൂലം നൽകിയത്. നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചതനുസരിച്ച് റവന്യു ഇന്റലിജന്റ്സ് നടത്തിയ അന്വേഷണത്തിൽ മൻസൂറിന് എട്ട് പാസ്പോർട്ടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടും ഹൈക്കോടതിയുടെ പരിഗണനയിലാണ്. മൻസൂർ ഉപയോഗിച്ച പാസ്പോർട്ടുകളുടെ വിവരങ്ങൾ വ്യക്തമാക്കിയാണ് എമിഗ്രേഷൻ വിഭാഗം സത്യവാങ്മൂലം നൽകിയിട്ടുള്ളത്.