വിശ്വാസ വോട്ടെടുപ്പില്‍ പളനിസാമിക്കെതിരെ വോട്ടുചെയ്യുമെന്ന് മൈലാപ്പൂര്‍ എംഎല്‍എ

single-img
17 February 2017

ചെന്നൈ ∙ നിയമസഭയിൽ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി പളിസാമിക്കെതിരെ വോട്ടു ചെയ്യുമെന്ന് മൈലാപ്പൂർ എംഎൽഎ ആർ. നടരാജ്. നാളെ 11ന് വിശ്വാസവോട്ട് തേടാനിരിക്കെയാണ് മുഖ്യമന്ത്രിയ്ക്കെതിരെ ഒരു എംഎൽഎ കൂടെ രംഗത്തെത്തിയത്. ശശികല പനീര്‍സെല്‍വം വിഭാഗങ്ങളോട് അടുപ്പം കാണിക്കാതിരുന്ന നേതാവാണ് നടരാജ്. തമിഴ്‌നാട് മുന്‍ ഡിജിപി കൂടിയാണ് ഇദ്ദേഹം.

പളനിസാമിയുടെ നേതൃത്വത്തില്‍ 31 അംഗ അണ്ണാ ഡിഎംകെ സര്‍ക്കാരാണ് കഴിഞ്ഞ ദിവസം അധികാരമേറ്റത്.കേവലഭൂരിപക്ഷത്തിനു വേണ്ടതു 117 പേരുടെ പിന്തുണയാണു.പളനിസാമിക്കുള്ളതു 124 എംഎല്‍എമാരുടെ പിന്തുണയാണ്. അതായതു ശശികല പക്ഷത്തുനിന്ന് എട്ടുപേര്‍ മറുപക്ഷത്തേക്കു മാറിയാല്‍ പളനിസാമിക്കു ഭൂരിപക്ഷം നഷ്ടപ്പെടും.