ഏഴാം ക്ലാസുകാരന് പ്രിൻസിപ്പലിന്റെ മുറിയിൽ ക്രൂര മർദ്ദനം

single-img
17 February 2017

 

കൊട്ടാരക്കര: കലയപുരം മാർ ഇവാനിയോസ് ബേതാനി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയ്‌ക്ക് പ്രിൻസിപ്പലിന്റെ ക്രൂര മർദ്ദനം. അകാരണമായാണ് കുട്ടിയെ മർദ്ദിച്ചതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റ ആറ് മുറിവുകളുണ്ട്.കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് ഉച്ചയോടെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് ആബേലിന്റെ ശരീരത്തില്‍ അടിയേറ്റ് മുറിഞ്ഞ പാട് രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്തിനാണ് തന്നെ മര്‍ദിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ കാരണമൊന്നും ചോദിക്കേണ്ട എല്ലാം താന്‍ കാമറയില്‍ കാണുന്നുണ്ടെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി. ആബേലിന്റെ ഇടിപ്പിന്റെ ഭാഗത്തും കാലിനുമാണ് അടിയേറ്റ് പരിക്കേറ്റത്.

ആബേലിനൊപ്പം മറ്റ് രണ്ടു കുട്ടികള്‍ക്കും മര്‍ദനമേറ്റിരുന്നെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌കൂളിലേക്ക് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച്ച് നടത്തുകയാണ്.