പാതയോരത്തെ മദ്യശാലകള്‍:സര്‍ക്കാരും ബെവ്‌കോയും സുപ്രീംകോടതിയെ സമീപിക്കും;ബാറുകളും കള്ളുഷാപ്പുകളും പൂട്ടുന്നതിൽ അവ്യക്തത.

single-img
13 February 2017

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ബാ​റു​ക​ളും ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റു​ക​ളും പൂ​ട്ട​ണ​മോ​യെ​ന്ന​തി​ൽ വ്യ​ക്ത​ത​വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം​വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​നും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണ്. മാർച്ച് 31 എന്ന സമയപരിധി നീട്ടിനൽകണമെന്നാണ് ബെവ്കോ ആവശ്യപ്പെടുന്നത്

അതേസമയം പാ​ത​യോ​ര​ത്തെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ട​ണ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ൽ അ​വ്യ​ക്ത​യി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി.​എം സു​ധീ​ര​ൻ. വി​ധി​യു​ടെ അ​ന്ത​സ​ത്ത മ​ന​സി​ലാ​ക്കി സ​ർ​ക്കാ​ർ‌ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണം. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​തെ സ​ർ​ക്കാ​ർ സ​മ​രം ക്ഷ​ണി​ച്ചു​വ​രു​ത്ത​രു​തെ​ന്നും സു​ധീ​ര​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.