ജിഷ്ണുവിന്റെ മരണം; നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസ് ഒന്നാം പ്രതി;അധ്യാപകര്‍ ഒളിവിൽ

single-img
13 February 2017

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളജില്‍ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്‌റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

കൃഷ്ണദാസുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ധനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കു നേരെ ചുമത്തിയിരിക്കുന്നത്. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ്‌ കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ പ്രതികളായ അധ്യാപകര്‍ ഒളിവിലാണ്. അധ്യാപകരുടെയും, ഉദ്യഗസ്ഥരുടെയും അടുത്ത ബന്ധുക്കളുടെയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ സാധിച്ചില്ല. വൈസ് പ്രിന്‍സിപ്പാല്‍ ശക്തിവേലിനെ തേടി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു.