തമിഴ്നാട് കൃഷിമന്ത്രിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി

single-img
12 February 2017

 


ചെന്നൈ: തമിഴ്നാട് കൃഷിമന്ത്രിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി. ശശികലയും കുടുംബവും കൃഷിമന്ത്രി ആര്‍.ദുരൈകണ്ണിനെ ഒളിപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞ് മഗാലിംഗം എന്നയാളാണ് പോലീസില്‍ പരാതി നല്‍കിയത്. പാര്‍ട്ടി എംഎല്‍എമാരെ കാഞ്ചീപുരം കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ദുരൈകണ്ണും ഇവര്‍ക്കൊപ്പമുണ്ടെന്നാണു സൂചന.

മന്ത്രിസഭ ഉണ്ടാക്കാന്‍ തന്നെ ക്ഷണിക്കാത്ത ഗവര്‍ണര്‍ക്കെതിരേ ശശികല കഴിഞ്ഞദിവസം രൂക്ഷമായ പരാമര്‍ശം നടത്തിയിരുന്നു. എഡിഎംകെയെ പിളര്‍ക്കാനാണു ഗവര്‍ണര്‍ തീരുമാനം വൈകിക്കുന്നതെന്ന് കാഞ്ചീപുരം കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ കഴിയുന്ന എഡിഎംകെ എംഎല്‍എമാരെ കണ്ടശേഷം ശശികല പറഞ്ഞു. തമിഴ്നാട്ടില്‍ ഭരണം പിടിക്കാനുള്ള ശ്രമത്തിനു തിരിച്ചടികള്‍ നേടിരുന്നതോടെ എഡിഎംകെ നേതൃത്വം നിരാഹാരത്തിന് ഒരുങ്ങുന്നതായി സൂചന.

ശശികല ക്യാന്പില്‍നിന്ന് കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരത്തോടെ രണ്ടു മന്ത്രിമാരും നാല് എംപിമാരും ഒരു എംഎല്‍എയും ജയലളിതയുടെ വിശ്വസ്തന്‍ സി.പൊന്നയ്യന്‍ അടക്കം ഏതാനും മുന്‍ മന്ത്രിമാരും പനീര്‍ശെല്‍വത്തിനൊപ്പമായി