ഭൂമി കയ്യേറ്റം: ജല അതോറിറ്റിയുടെ ഭുമിയില്‍ നിര്‍മ്മിച്ച ലോ അക്കാദമിയുടെ മതില്‍ പൊളിച്ചു നീക്കുന്നു

single-img
12 February 2017

 

 

 

തിരുവനന്തപുരം: പുറമ്പോക്ക് ഭൂമിയില്‍ സ്ഥാപിച്ചിരുന്ന ലോ അക്കാദമിയുടെ മതില്‍ പൊളിച്ചു നീക്കുന്നു. ഇന്നലെ പ്രധാന കവാടം പൊഴിച്ച് നീക്കിയിരുന്നു. ജല അതോറിറ്റിയുടെ ഭൂമിയില്‍ നിര്‍മ്മിച്ച മതിലാണ് പൊളിച്ച് നീക്കുന്നത്.

കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് ലോ അക്കാദമിയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. സമയപരിധ് അവസാനിച്ചതിനെത്തുടര്‍ന്നാണ് റവന്യൂ വകുപ്പ് മതില്‍ പൊളിച്ച് നീക്കുന്നത്. നോട്ടിസീല്‍ പറയുന്ന സമയ പരിധിയ്ക്കുള്ളില്‍ത്തന്നെ അക്കാദമി ഗേറ്റ് ഇളക്കിമാറ്റുകയായിരുന്നു.

ലോ അക്കാദമിയ്ക്ക് നല്‍കിയ ഭൂമിയില്‍ ഹോട്ടല്‍ അടക്കം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. കെട്ടിടങ്ങളും സ്വകാര്യാവശ്യത്തിനുപയോഗിക്കുന്ന ഭൂമിയും സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ലോ അക്കാദമി ഉപയോഗിക്കുന്ന ഭൂമി സംബന്ധിച്ച് റവന്യൂ വകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു.