കോണ്‍ഗ്രസുകാരേ നാവടക്കൂ,നിങ്ങളുടെ ജാതകം മുഴുവന്‍ എന്റെ കയ്യിലുണ്ട്:നരേന്ദ്രമോദി

single-img
11 February 2017

 

 

 

ന്യൂദല്‍ഹി:മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെതിരായ റെയില്‍കോട്ട് പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ശക്തമായി രംഗത്തുവന്ന കോണ്‍ഗ്രസിന് മോദിയുടെ ഭീഷണി. ‘നാവടക്കൂ, നിങ്ങളുടെ മുഴുവന്‍ ജാതകവും എന്റെ പക്കലുണ്ട്.’ എന്നാണ് മോദിയുടെ ഭീഷണി. ‘മര്യാദയും വിവേകവും വിട്ട് പെരുമാറാന്‍ എനിക്കു താല്‍പര്യമില്ല. പക്ഷെ നിങ്ങള്‍ മര്യാദയും വിവേകവും വിട്ട് അസംബന്ധം പുലമ്പുകയാണെങ്കില്‍ നിങ്ങള്‍ ഭൂതകാലം നിങ്ങളെ പിന്തുടരും. നിങ്ങളുടെ ദുഷ്പ്രവൃത്തിക്കളും പാപങ്ങളും നിങ്ങളെ പിന്തുടരും.’ മോദി വിശദീകരിച്ചു. ഹരിദ്വാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ബാത്റൂമില്‍ റെയില്‍കോട്ട് ധരിച്ചുകൊണ്ട് കുളിക്കാന്‍ ഡോക്ടര്‍ സാബിനേ അറിയൂ” എന്നായിരുന്നു മന്‍മോഹന്‍ സിങ്ങിനെ അധിക്ഷേപിച്ചുള്ള മോദിയുടെ പരാമര്‍ശം. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു മന്‍മോഹന്‍ സിങ്ങിനെ മോദി അധിക്ഷേപിച്ചത്.