യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പെണ്‍കുട്ടികള്‍ പരാതി നല്‍കി

single-img
11 February 2017

 


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തിനിയായ പെണ്‍കുട്ടികള്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. എസ്എഫ്‌ഐ പ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളെ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ് യൂണിവേഴ്‌സിറ്റി കോളജില്‍ പെണ്‍കുട്ടികളുമായി സംസാരിച്ചതിന്റെ പേരില്‍ സിനിമ പ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി ജിജീഷ് എന്ന യുവാവിനെയും, സുഹൃത്തുകളായ ജാനകി, സൂര്യഗായത്രി എന്നീ പെണ്‍കുട്ടികളെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പത്തോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കതെിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.കോളേജില്‍ നിന്നു പുറത്തെത്തി പെണ്‍കുട്ടികളെ ശല്ല്യം ചെയ്തയാളെ പൊലീസില്‍ ഏല്‍പ്പിച്ചുവെന്നാണ് സംഭവത്തെക്കുറിച്ച് എസ്.എഫ്.ഐ നല്‍കുന്ന വിശദീകരണം.എസ്.എഫ്.ഐയ്യുടെ പല തെറ്റായ സമീപനങ്ങളെ ചോദ്യം ചെയ്തിന്റെ വൈരാഗ്യം തീര്‍ത്താണ് ഇപ്പോഴത്തെ മര്‍ദ്ദനം എന്നാണ് സൂര്യയുടെ ആക്ഷേപണം.