500 രൂപ നല്‍കാത്തതിനെ തുടര്‍ന്ന് പിതാവിനെ മകന്‍ ഇരുമ്പുവടികൊണ്ട് അടിച്ച് കൊലപ്പെടുത്തി; മകന് മാനസിക വിഭ്രാന്തിയുണ്ടെന്ന്‌ പോലീസ്‌

single-img
10 February 2017

 

 

 

ലക്നൗ: 500 രൂപ നല്‍കാത്തതിനെ തുടര്‍ന്ന് പിതാവിനെ മകന്‍ അടിച്ചുകൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബദൗനിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മാനസിക വിഭ്രാന്തിയുള്ളതായി സംശയമുണ്ടെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മുസജ്ഹാഗിനടുത്തുള്ള ഹാതിനി മോദ് ഗ്രാമത്തില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. അമ്പതുകാരനായ ഇര്‍ഷാദ് എന്നയാളെ മകന്‍ ഇഷാഖ് ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നു. ഇര്‍ഷാദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പ്രദേശത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഇഷാഖിനെ പിന്നീട് നാട്ടുകാര്‍ പിടികൂടുകയായിരുന്നു.ഇഷാഖ് ബറേയ്ലിയില്‍ മാനസിക രോഗത്തിനുള്ള ചികിത്സയിലായിരുന്നു എന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ വിവരം.

500 രൂപ ലഭിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും അത് കൊലപാതകത്തില്‍ കലാശിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ബന്ധുക്കളിലൊരാള്‍ പൊലീസിനോട് പറഞ്ഞു. പ്രതി നേരത്തെയും അക്രമസ്വഭാവം കാട്ടിയിരുന്നു.