മഴയില്‍ നിന്നും വെയിലില്‍ നിന്നും സംരക്ഷണം നല്‍കുന്ന കാവല്‍ക്കാരന്‍; ഇന്ന് ദേശീയ കുട ദിനം

single-img
10 February 2017

 

 

ഫെബ്രുവരി 10 നാണ് ദേശീയ കുട ദിനമായി ആചരിക്കുന്നത്.ഈ ദിവസം കുടയുടെ പല പ്രാധാന്യത്തെയും ഓര്‍മിപ്പിക്കുന്നു.മഴയില്‍ നിന്നും വെയിലില്‍ നിന്നും നമുക്ക് സംരക്ഷണം നല്‍കുന്നതാണ് കുട.കുട യില്‍ തന്നെ വൈഭവങ്ങള്‍ നിരവധിയുണ്ട്.മാറുന്ന കാലത്ത് പുത്തന്‍ പ്രത്യേകതകളോടെ അവതരിക്കുകയാണ് കുടകള്‍.അംബ്രല്ല എന്ന പദത്തിന്റെ ഉത്ഭവം ലാറ്റില്‍ വാക്കില്‍ നിന്നാണ്,(അംബ്ര) നിറവും നിഴലും എന്നാണ് ഇതിന് അര്‍ത്ഥം.

അടിസ്ഥാനപരമായി നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുട കണ്ട് പിടിച്ചത്.പുരാതനമായ കുടകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈജിപ്ത് അസീറിയ, ഗ്രീസ്, ചൈന എന്നിവരുടെ കുടകളാണ്.മഴയില്‍ കുട ഉപയോഗിക്കാന്‍ ഒദ്യം തുടങ്ങിയത് ചൈന ആയിരുന്നു.

ആദ്യത്തെ കുട വില്‍പ്പനകേന്ദ്രങ്ങളെ ജെയിംസ് സ്മിത്ത് എന്നാണ ്വിളിക്കപ്പെട്ടത്.1830 ല്‍ ആണ് ഈ കട ആരംഭിച്ചത്.ലണ്ടനിലെ ഓക്സ്ഫേര്‍ഡ് ,സ്ട്രീറ്റില്‍ ആയിരുന്നു കട.പിന്നീട് 1928 ലാണ് പോക്കറ്റ് കുടകള്‍ക്ക് തുടക്കമായത്.

1880 കളില്‍ കുടകള്‍ തൊപ്പികളായിരുന്നെങ്കിലും പിന്നീട് 1987 ആയപ്പോഴേക്കും പുതിയ പുതിയ രൂപത്തിലേക്കും വൈവിധ്യങ്ങളിലേക്കും കുട മാറി.
കാലങ്ങള്‍ക്കിപ്പുറം ഫോട്ടോഗ്രാഫേഴ്സിനും ഫോട്ടോഗ്രാഫിക്കും കുടകള്‍ അനിവാര്യമായി വന്നു.പലതരം കുടകള്‍ നിലവിലുണ്ട്. കൃഷിക്കാര്‍ തങ്ങളുടെ സൗകര്യത്തിനായി ഉപയോഗിക്കുന്ന കൈപിടി ഇല്ലാതെ തൊപ്പിയോടു കൂടിയ കുട തൊപ്പിക്കുടയാണ് കുടകളുടെ ചരിത്രത്തിലെ പ്രധാനപ്പെട്ടത്