”ഈ പെണ്‍കുട്ടികളുടെ പുറകെ നടക്കണ്ട അവര്‍ മോശമാണ” തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐയുടെ സദാചാര ഗുണ്ടായിസം

single-img
10 February 2017

 

 

 

 

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പെണ്‍സുഹൃത്തുക്കളോടൊപ്പമെത്തിയ യുവാവിനെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചു. തൃശ്ശൂര്‍ സ്വദേശി ജിജീഷിനും കോളേജ് വിദ്യാര്‍ത്ഥിനികളായ അസ്മിതയ്ക്കും സൂര്യഗായത്രിക്കുമാണ് മര്‍ദ്ദനമേറ്റത്. കേളേജില്‍ നാടകം കാണാനെത്തിയ തന്നെ പെണ്‍കുട്ടികളുടെ അടുത്തിരുന്നതിന്റെ പേരില്‍ മര്‍ദ്ദിച്ചു എന്നാണ് ജിജീഷ് പറയുന്നത്.
കാമ്പസില്‍ വൈകുന്നേരം സംസാരിച്ചിരിക്കുകയായിരുന്ന ഇവരെ എസ്.എഫ്.ഐക്കാര്‍ വളയുകയായിരുന്നു. ‘ഈ പെണ്‍കുട്ടികള്‍ അത്ര ശരിയല്ല’ എന്നും ഇവരോടൊപ്പം അത്ര ഇടപെടണ്ട എന്നുമുള്ള പറച്ചിലുമായി തുടങ്ങിയ വിഷയമാണ് കയ്യാങ്കളിയിലെത്തിയത്. ഇതിനെ ചോദ്യം ചെയ്ത സൂര്യയെയും സുഹൃത്തായ ജാനകിയെയും നിങ്ങള്‍ കൂടുതല്‍ സംസാരിച്ചാല്‍ വാങ്ങിച്ചുകൂട്ടുന്നത് ഇവരായിരിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

‘എന്താ കാര്യം. നിങ്ങള്‍ക്ക് എന്താ വേണ്ടത്’ എന്ന് സൂര്യയും സുഹൃത്തുക്കളും ചോദിച്ചതെനെ തുടര്‍ന്ന് സൂര്യയെയും ജിജീഷിനെയും തല്ലുകയായിരുന്നു. ‘നീ വര്‍ത്തമാനം പറയണ്ട, നോവുന്നത് വേറൊരുത്തനായിരിക്കും’ എന്ന് പറഞ്ഞതിന് ശേഷമാണ് ഇവരെ മര്‍ദ്ദിച്ചത്.
തസ്ലീം, സജിത്ത്, രജീഷ്, ഷബാന മുതലായവരുടെ നേതൃത്വത്തിലാണ് മര്‍ദ്ദനം. ഷബാന എന്ന എസ്.എഫ്.ഐ പ്രവര്‍ത്തക സൂര്യയും ഗായത്രിയെയും പിടിച്ച് തള്ളുകയും തല്ലുകയും ചെയ്തു. വളരെ മോശം ഭാഷയിലാണ് എസ്.എഫ്.ഐക്കാര്‍ ഇവരോട് പെരുമാറിയത്. ഒപ്പം അസഭ്യവര്‍ഷവും. പെണ്‍കുട്ടികളുടെ നെഞ്ചില്‍ കയറിപ്പിടിച്ചതായും അവര്‍ പരാതി പറയുന്നുണ്ട്. അടികിട്ടിയ ജിജീഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടിച്ചായിരുന്നു തുടര്‍ന്നുള്ള മര്‍ദ്ദനം.


അക്രമത്തില്‍ പരിക്കേറ്റ ജിജീഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിജീഷിന്റെ നെഞ്ചിലും പുറത്തും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. അക്രമകാരികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന ആരോപണമുണ്ട്. കോളേജില്‍ നിന്നു പുറത്തെത്തി പെണ്‍കുട്ടികളെ ശല്ല്യം ചെയ്തയാളെ പൊലീസില്‍ ഏല്‍പ്പിച്ചുവെന്നാണ് സംഭവത്തെക്കുറിച്ച് എസ്.എഫ്.ഐ നല്‍കുന്ന വിശദീകരണം.എസ്.എഫ്.ഐയ്യുടെ പല തെറ്റായ സമീപനങ്ങളെ ചോദ്യം ചെയ്തിന്റെ വൈരാഗ്യം തീര്‍ത്താണ് ഇപ്പോഴത്തെ മര്‍ദ്ദനം എന്നാണ് സൂര്യയുടെ ആക്ഷേപണം.

കോളജിന്റെ നൂറ്റി അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കിടയിലാണ് ഇത്തരത്തിലുള്ള സംഭം അരങ്ങേറുന്നത്.അവിടെ പൂര്‍വ വിദ്യാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു.കോളജിലെ പൊളിടിക്‌സ ക്ലാസ് മുറിയില്‍ കോളജ് വിദ്യാര്‍ത്ഥി അല്ലാത്ത ഒരു യുവാവിന്റെ മടിയില്‍ പെണ്‍കുട്ടി ഇരിക്കുന്നത് കണ്ടു.ചുരിദാറിന്റെ ടോപ്പ് മാത്രമായിരുന്നു വേഷം.ഇത് ചോദ്യം ചെയ്തപ്പോള്‍ കിസ് ഓഫ് ലൗ പ്രവര്‍ത്തകരാണെന്നും ഇതിലും കൂടുതല്‍ ചെയ്യുമെന്നും പറഞ്ഞു,ഇതാണ് പ്രശ്‌നം വഷളാക്കിയത്.. സംഭവത്തിന് സാക്ഷികളായവര്‍ അവിടെ ഉണ്ട്.. എന്നാണ എസ്എഫ്‌ഐ പറയുന്നത്.