ലോ അക്കാഡമി സമരം: ബി.ജെ.പി നടത്തിയത് കോ-ലീ-ബി സഖ്യം വളർത്താനുള്ള ശ്രമം, സംസ്ഥാനത്തെ സിപിഎം- സിപിഐ ബന്ധം വഷളായെന്ന തരത്തിലുള്ള പ്രചരണങ്ങൾ തെറ്റ്: കോടിയേരി ബാലകൃഷ്ണൻ

single-img
10 February 2017

തിരുവനന്തപുരം: ലോ അക്കാഡമി സമരത്തിന്‍റെ മറവിൽ കോ- ലീ- ബി (കോൺഗ്രസ്സ്- മുസ്ലീം ലീഗ്- ബി.ജെ.പി ) സഖ്യമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും ബി.ജെ.പിയുടെ കെണിയിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ വീണു പോയെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു.

ദേശീയ തലത്തിൽ ഇടത് ഐക്യം ശക്തമാകുന്ന അവസരത്തിൽ അതിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതിനെ ചെറുക്കുമെന്നും കോടിയേരി ലേഖനത്തിലൂടെ വ്യക്തമാക്കി.