മില്‍മ പാല്‍ വില ലിറ്ററിന് നാലുരൂപ കൂട്ടും; കിട്ടുന്ന തുകയില്‍ മൂന്ന് രൂപ മുപ്പത്തഞ്ച് പൈസ കര്‍ഷകന്

single-img
9 February 2017

 

തിരുവനന്തപുരം: പാല്‍ വില കൂട്ടുന്നു. മില്‍മ പാല്‍ ലിറ്ററിനു നാലു രൂപ കൂട്ടിയേക്കും. മില്‍മയുടെ ശുപാര്‍ശ പരിഗണിച്ചു വില വര്‍ധിപ്പിക്കാന്‍ മന്ത്രിതല ചര്‍ച്ചയില്‍ അനുമതി നല്‍കി. കൂട്ടുന്ന തുകയില്‍നിന്നു മൂന്നുരൂപ 35 പൈസ കര്‍ഷകനു നല്‍കും. അല്‍പസമയത്തിനകം ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും