ഗവര്‍ണര്‍ നടപടി വൈകിപ്പിക്കുന്നു;രാജ്യസഭയില്‍ എ.ഐ.എ.ഡി.എം.കെ പ്രതിഷേധം

single-img
9 February 2017

 

 

ന്യൂഡല്‍ഹി: രാജ്യസഭയില്‍ എ.ഐ.എ.ഡി.എം.കെ എം.പിമാരുടെ പ്രതിഷേധം.  തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഗവര്‍ണര്‍ നടപടി വൈകിപ്പിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധിച്ചത്. ശശികലയുടെ സത്യപ്രതിജ്ഞ ഗവര്‍ണര്‍ വൈകിപ്പിക്കുന്നുവെന്ന് എം.പിമാര്‍ രാഷ്ട്രപതിയെ കണ്ട് പരാതി ഉന്നയിക്കും. കൂടിക്കാഴ്ചക്ക് രാഷ്ട്രപതി സമയം അനുവദിച്ചു. ഇതുവരെ ചെന്നൈയിലില്ലാതിരുന്ന ഗവര്‍ണര്‍ ഇന്ന് വൈകീട്ട് 3.10ഓടെ ചെന്നൈയില്‍ എത്തുമെന്നാണ് അറിയുന്നത്.

ശശികലയുടെ ആവശ്യപ്രകാരം പുറത്താക്കിയ ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കുമെന്ന് ഒ. പനീര്‍സെല്‍വം അറിയിച്ചു. മുന്‍ ചീഫ് സെക്രട്ടറി ജ്ഞാനശദശികന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അതുല്‍ ആനന്ദിനെ തിരിച്ചെടുക്കുമെന്നും ചെന്നൈ പൊലീസ് കമ്മീഷണറെ മാറ്റുമെന്നും സൂചനയുണ്ട്. ഡി.ജി.പിയും ചീഫ്സെക്രട്ടറിയും ഒ.പനീര്‍ശെല്‍വവുമായി ചര്‍ച്ച നടത്തുന്നു