ദേശീയഗീതം ദേശീയ ഗാനത്തിന് തുല്യമാകില്ല; വന്ദേമാതരത്തിന് നിയമത്തിന്റെ പരിരക്ഷ ആവശ്യമല്ലെന്ന് കേന്ദ്രം

single-img
9 February 2017

 


ന്യൂഡല്‍ഹി: ദേശീയഗീതത്തെ ദേശീയഗാനത്തിന് തുല്യമായി കാണാനാവില്ലെന്ന് കേന്ദ്രം. ഭാരതീയരുടെ മനസില്‍ ദേശീയഗീതമായ വന്ദേമാതരത്തിന് പ്രത്യേക സ്ഥാനമുണ്ട് എന്നാല്‍ ദേശീയഗാനമായ ‘ജനഗണമന’ യ്ക്ക് തുല്യമായി കാണാന്‍ പറ്റില്ല. ഇക്കാര്യം ആഭ്യന്തരകാര്യ മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് ഗൗതം ആര്‍. മൊറാര്‍ക്ക സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് കേന്ദ്രം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

വന്ദേമാതരത്തിന് നിയമത്തിന്റെ പരിരക്ഷ ആവശ്യമില്ലെന്നും, എല്ലാ ദേശീയ ചിഹ്നങ്ങളോടും ബഹുമാനം മാത്രമാണ് ഉള്ളതെന്നും കേന്ദ്രം വ്യക്തമാക്കി.അതിനാല്‍ ഹര്‍ജി തള്ളിക്കളയണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു