ഒപ്പം നില്‍ക്കും,തോളിലിരുന്ന് ചെവിയും കടിക്കും: സി പി ഐ ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.എം.മണി

single-img
9 February 2017

 

മാവേലിക്കര:കൂടെ നിന്ന് ആനുകൂല്യങ്ങള്‍ നേടിയ ശേഷം തോളിലിരുന്നു ചെവി കടിക്കുന്ന പ്രവണതയാണ് സിപിഐ കാണിക്കുന്നതെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. വിവിധ വിഷയങ്ങളില്‍ തങ്ങള്‍ വലിയ കേമന്മാരാണെന്നു കാട്ടാനായി കുലംകുത്തികള്‍ക്കൊപ്പം ചേര്‍ന്നു നമ്മുടെ കൂട്ടത്തിലെ ചിലര്‍ സമരം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം ഏരിയ സെക്രട്ടറി ഡി.സോമനാഥന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.