മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന പ്രഖ്യാപനം തമാശയല്ല;നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ്

single-img
9 February 2017

 

 

 

വാഷിങ്ടണ്‍: മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന പ്രഖ്യാപനം നേരമ്പോക്കല്ലെന്നും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മതില്‍ നിര്‍മാണത്തിനുള്ള രൂപരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ബുധനാഴ്ച വൈറ്റ്ഹൗസില്‍ നടന്ന ഒരു യോഗത്തിനിടയില്‍ ട്രംപ് അഭിപ്രായപ്പെട്ടു.

തമാശ പറയുകയാണെന്ന പലരുടെയും ധാരണ തെറ്റാണെന്നും ട്രംപ് പറഞ്ഞു.തിരഞ്ഞെടുപ്പ് സമയത്തെ തന്റെ വാഗ്ദാനങ്ങളിലൊന്നായിരുന്നു മതില്‍ നിര്‍മാണം. അതിര്‍ത്തിക്കപ്പുറത്തുനിന്ന് നിയമവിരുദ്ധമായി കുടിയേറുന്നവരെ തടയുന്നതിനും മയക്കുമരുന്നിന്റെ ഒഴുക്ക് ഇല്ലാതാക്കുന്നതിനും മതില്‍ അത്യാവശ്യമാണ്. ഇസ്രയേല്‍ ഇത്തരത്തില്‍ മതില്‍ നിര്‍മിച്ചിട്ടുണ്ട്. അത് വിജയകരമായിരുന്നു ട്രംപ് വ്യക്തമാക്കി.