നികുതി വെട്ടിപ്പ്:ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് നോട്ടീസ്

single-img
9 February 2017

 

 

 

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നോട്ടീസ്. സേവന നികുതി വിഭാഗമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സേവന നികുതി വെട്ടിച്ചെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സേവന നികുതി വിഭാഗം പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ നോട്ടീസ് നല്‍കിയത്.

ഈ മാസം 16 ന് മുമ്പ് സാനിയയോ സാനിയ ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു. സാനിയ ബന്ധപ്പെട്ട രേഖകളുമായി ഹാജരായില്ലെങ്കില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു