ലോ അക്കാഡമി സമരം ശക്തമാകുന്നു; ലോ അക്കാഡമിക്ക് മുന്നിൽ വിദ്യാർഥി മരത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നു

single-img
7 February 2017

തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി സമരം നടക്കുന്നതിനിടെ മരത്തിന് മുകളില്‍ കയറി വിദ്യാര്‍ഥിയുടെ ആത്മഹത്യാ ഭീഷണി. മരത്തിന് മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ഇരിക്കുകയാണ് വിദ്യാര്‍ഥി. ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാണ് ആവശ്യം.ബാക്കി വിദ്യാര്‍ഥികള്‍ മരത്തിന് ചുറ്റും കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.

വന്‍ പോലീസ് സംഘവും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ വിദ്യാര്‍ഥിയെ അനുനയിച്ച് താഴെയിറക്കാനാണ് പോലീസിന്റെ ശ്രമം. വിദ്യാര്‍ഥിയുടെ കൈയിലുള്ള ബാഗില്‍ പെട്രോളാണ്ടെന്നാണ് പറയുന്നത്.